തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസം സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. നിപ്പ രാജകുമാരിക്കുശേഷം കൊവിഡ് റാണിയെന്ന പദവിക്ക് വേണ്ടി ആരോഗ്യമന്ത്രി ശ്രമിക്കുന്നുവെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കോഴിക്കോട്ട് നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്ബോള്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് റോളില്‍ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ഈ പരാമര്‍ശത്തെ തുടര്‍ന്ന് മുല്ലപ്പള്ളിക്കെതിരെ സോഷ്യല്‍ മീഡിയിലലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നു. ലോകത്തിനു മാതൃകയായി നിപാ പ്രതിരോധവും ഇപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന മന്ത്രിയെ അഭിനന്ദിക്കുന്നതിന് പകരം സ്ത്രീത്വത്തിനോടുള്ള അവഹേളനമാണ് മുല്ലപ്പള്ളി നടത്തുന്നതെന്നാണ് വിമര്‍ശനം. ഒരു പാര്‍ട്ടി പ്രസിഡന്റിന് ചേര്‍ന്ന പരാമര്ശമല്ലിതെന്നും വിമര്‍ശനമുണ്ടായി.