ദില്ലി: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് നിര്‍ത്തിയിട്ട ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 200ഓളം സ്പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ഈ ട്രെയിനുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാവിലെ പത്ത് മണി മുതല്‍ ആരംഭിച്ചു. നേരത്തെ റെയില്‍വെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ മുഴുവന്‍ എസി കോച്ചുകളും ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ പ്രത്യേക യാത്ര ട്രെയിനുകളില്‍ എസി കോച്ചുകളും ഉണ്ടാകുമെന്നാണ് റെയില്‍വെ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്. ഈ ട്രെയിനുകളില്‍ 30 ദിവസം മുമ്ബ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. മുഴുവന്‍ റിസര്‍വ്ഡ് കോച്ചുകളായതിനാല്‍ ജനറല്‍ കംപാര്‍ട്ട്മെന്റിലും സെക്കന്റ് സിറ്റിംഗ് നിരക്കും റിസര്‍വേഷന്‍ ചാര്‍ജുമുണ്ടാകും. വെയിറ്റിംഗ് ലിസ്റ്റും ആര്‍എസിയും ഉണ്ടെങ്കിലും ടിക്കറ്റ് കണ്‍ഫോം ആയവര്‍ക്ക് മാത്രമേ ട്രെയിനില്‍ പ്രവേശിക്കാന്‍ സാധിക്കൂ.
ഈ ട്രെയിനുകളില്‍ തത്കാല്‍ പ്രീമിയര്‍ തത്കാല്‍ സൗകര്യങ്ങള്‍ ലഭ്യമാകില്ല. ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്ബ് ഫസ്റ്റ് ചാര്‍ട്ട് പുറത്തുവിടും. രണ്ടാമത്തെ ടിക്കറ്റ് ചാര്‍ട്ട് രണ്ട് മണിക്കൂര്‍ മുമ്ബും പുറത്തുവിടും. എല്ലാ യാത്രക്കാരും തെര്‍മ്മല്‍ സ്ക്രീനിംഗിന് വിധേയരാകണം. രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് ട്രെയിനില്‍ പ്രവേശിപ്പിക്കുകയുള്ളൂ. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ട്രെയിന്‍ പുറപ്പെടുന്നതിന് 90 മിനിറ്റ് മുമ്ബെങ്കിലും യാത്രക്കാര്‍ റെയില്‍വെ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. രോഗ ലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ മാത്രമാണ് ട്രെയിനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ട്രെയിനിലും റെയില്‍വെ സ്റ്റേഷനിലും സാമൂഹിക അകലം പാലിച്ചിരിക്കണം. യാത്ര അവസാനിക്കുന്ന സ്ഥലങ്ങളിലെ സര്‍ക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവയ്ക്കുന്ന എല്ലാ പ്രോട്ടോക്കോളും യാത്രക്കാര്‍ പാലിക്കണം.
പ്രത്യേക ട്രെയിനില്‍ എല്ലാവിധ ക്വാട്ടകളും അനുവദിക്കുന്നതായിരിക്കും. നിലവിലുള്ള എല്ലാ കണ്‍സെഷനും ടിക്കറ്റില്‍ അനുവദിക്കുന്നതായിരിക്കും. രോഗികള്‍ക്കായുള്ള 11 തരം കണ്‍സെഷനും ട്രെയിനില്‍ സ്വീകരിക്കും. ടിക്കറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട 2015ലെ നിയമം ഈ ട്രെയിനുകള്‍ക്ക് ബാധകമല്ല. യാത്രക്കാരന് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് യാത്ര റദ്ദാക്കേണ്ടിവരുന്ന സാഹചര്യമുണ്ടെങ്കില്‍ മാത്രമേ ടിക്കറ്റ് റീഫണ്ട് അനുവദിക്കുകയുള്ളൂ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട എല്ലാ മാനദണ്ഡങ്ങളും യാത്രക്കാര്‍ പാലിച്ചിരിക്കണം.
കാറ്ററിംഗ് ചാര്‍ജ് ഒന്നും തന്നെ ടിക്കറ്റില്‍ ഉള്‍പ്പെടില്ല. അത്യവാശ്യം വേണ്ട ഭക്ഷണ വസ്തുക്കളും വെള്ളവും പണം നല്കി വാങ്ങാനുള്ള സൗകര്യം ഉണ്ടാകും. അത്യാവശ്യം വേണ്ട ഭക്ഷണവും വെള്ളവും യാത്രക്കാര്‍ തന്നെ കരുതുന്നത് നല്ലതായിരിക്കും. പുതപ്പുകളും കര്‍ട്ടനുകളും ട്രയിനില്‍ ലഭ്യമാകില്ല. അത്യാവശ്യമാണെഹ്കില് യാത്രക്കാര്‍ തന്നെ ഇതു കരുതണം. എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. റെയില്‍വെ ടിക്കറ്റ് കണ്ഫര്മേഷന് ഉള്ളവരുടെ വാഹനങ്ങള്‍ മാത്രമാണ് റെയില്‍വെ സ്റ്റേഷനില്‍ കടത്തിവിടുകയുള്ളൂ.