ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് 19 വ്യാ​പ​നം ശ​ര​വേ​ഗ​ത്തി​ൽ. ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച മാ​ത്രം 23,901 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,154,931 ആ​യി ഉ​യ​ർ​ന്നു.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം 67,000 ക​ട​ന്നു. ശ​നി​യാ​ഴ്ച 1,346 പേ​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 67,099 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,70,181 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 917,651 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 24,368 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 3,19,213 പേ​ർ​ക്ക് ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (7,742), മി​ഷി​ഗ​ൻ (4,020), മാ​സ​ച്യു​സെ​റ്റ്സ് (3,846), ഇ​ല്ലി​നോ​യി (2,559), ക​ണ​ക്ടി​ക്ക​ട്ട് (2,339), പെ​ൻ​സി​ൽ​വാ​നി​യ (2,776), ക​ലി​ഫോ​ർ​ണി​യ (2,159) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.