വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16.50 ല​ക്ഷ​ത്തി​ലേ​ക്കെ​ന്ന് ഒൗ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ട്. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 16,45,094 ആ​യി. 97,647 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തു​വ​രെ 4,03,201 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ​യും രോ​ഗ​ബാ​ധ ഉ​ള്ള​വ​രു​ടെ​യും എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്, ന്യൂ​യോ​ര്‍​ക്കി​ല്‍ ആ​കെ മ​ര​ണം 29,009 ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,67,936. ന്യൂ​ജേ​ഴ്സി​യി​ല്‍ മ​ര​ണം 10,986. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 1,54,349. ഇ​ല്ലി​നോ​യി​യി​ല്‍ മ​ര​ണം 4,715, രോ​ഗം ബാ​ധി​ച്ച​ത് 1,05,444. സാ​ച്യൂ​സെ​റ്റ്സി​ല്‍ മ​ര​ണം 6,228. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 90,889.

കാ​ലി​ഫോ​ണി​യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 90,588. മ​ര​ണം 3,688. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 70,331 ആ​യി ഉ​യ​ര്‍​ന്നു. 5,061 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മി​ഷി​ഗ​ണി​ല്‍ മ​ര​ണം 5,158. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 53,913. ഫ്ളോ​റി​ഡ​യി​ല്‍ ആ​കെ രോ​ഗ​ബാ​ധി​ത​ര്‍ 49,451. മ​ര​ണം 2,190. ടെ​ക്സ​സി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 54,616. മ​ര​ണം 1,512. ജോ​ര്‍​ജി​യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 41,482. മ​ര​ണം 1,808. മെ​രി​ലാ​ന്‍​ഡി​ല്‍ രോ​ഗം​ബാ​ധി​ച്ച​വ​ര്‍ 42,323. മ​ര​ണം 2,207.

ക​ണ​ക്ടി​ക്ക​ട്ടി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​ര്‍ 39,640. മ​ര​ണം 3,637. ലൂ​യി​സി​യാ​ന​യി​ല്‍ ഇ​തു​വ​രെ 36,925 പേ​ര്‍​ക്ക് രോ​ഗം ക​ണ്ടെ​ത്തി. 2,668 പേ​ര്‍ മ​രി​ച്ചു.