കൊച്ചി:  ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉറപ്പായ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്നഅഷ്വേര്‍ഡ് ഇന്‍കം പ്ലസ് പദ്ധതി അവതരിപ്പിച്ചു. വ്യക്തികളുടെ 30 വര്‍ഷം വരെയുള്ള തുടര്‍ച്ചയായആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലെ  നോണ്‌ലിങ്ക്ഡ്, പങ്കാളിത്ത ഇതര വ്യക്തിഗത സമ്പാദ്യ പദ്ധതിയാണിത്.

ആറ്, എട്ട് 12 വര്‍ഷങ്ങളിലെ പ്രീമിയം അടവു കാലാവധി തെരഞ്ഞെടുക്കാന്‍ ഇതില്‍ അവസരമുണ്ട്. 20/25/30 വര്‍ഷങ്ങളിലേക്കായി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയും തെരഞ്ഞെടുക്കാം.  വാര്‍ഷിക, അര്‍ധവാര്‍ഷിക, ത്രൈമാസ, പ്രതിമാസ തവണകളില്‍  ആനുകൂല്യങ്ങള്‍ ലഭിക്കും.  ഭാവി വരുമാനം കമ്യൂട്ടുചെയ്യുന്നതോടൊപ്പം  പ്രീമിയം തിരിച്ചു കിട്ടുന്ന രീതിയും തെരഞ്ഞെടുക്കാം. നാമമാത്ര ചെലവില്‍ പരിരക്ഷഉയര്‍ത്തുന്ന റൈഡറുകളും ലഭ്യമാണ്.

ഉപഭോക്താക്കളുടെ ഹ്രസ്വകാല, ദീര്‍ഘകാല  സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാന്‍ സഹായിക്കുന്ന സ്ഥിരമായഉറപ്പായ വരുമാനം പ്രദാനം ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെആദിത്യ ബിര്‍ള സണ്‍ലൈഫ്  ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.  ഉപഭോക്താക്കളുടെ ജീവിത ശൈലി ഉയര്‍ത്തുന്നതിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുംസഹായിക്കുകയും ഇതിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

50,000 രൂപ മുതലുള്ള പ്രീമിയമാണ് പദ്ധതിയില്‍ ലഭ്യമായിട്ടുള്ളത്.  5.50 ലക്ഷം  രൂപ മുതലുള്ളപരിരക്ഷയയാണ് അവതരിപ്പിച്ചിട്ടുള്ളത്.