വാഷിംഗ്ടണ്‍: ഇന്ത്യയുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭാഗമായി അദേഹം പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിലെയും മോദിയുടെ യുഎസ് സന്ദര്‍ശനത്തിലെയും ദൃശ്യങ്ങള്‍ ചേര്‍ത്താണു 107 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ തയാറാക്കിയിരിക്കുന്നത്. യുഎസിനെ പ്രശംസിച്ചു മോദി നടത്തുന്ന പരാമര്‍ശങ്ങളാണു വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യുഎസില്‍ 20 ലക്ഷം ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരുണ്ടെന്നാണു കണക്ക്. ഈ വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നാണ് ട്രംപ് പറയുന്നത്.

അമേരിക്ക ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്നു, ഏറ്റവും നല്ല സുഹൃത്താണ് ഞങ്ങളുടെ പ്രചാരണത്തിന് ഇന്ത്യന്‍ അമേരിക്കക്കാരുടെ വലിയ പിന്തുണയുണ്ടെന്നാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്ന ‘ടീം ട്രംപ്’ പറയുന്നത്.