അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ 24×7 പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അഫ്ഗാനിസ്ഥാന്‍ സെല്ലിനെയും സമീപിക്കാവുന്നതാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുന്‍കൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.