ബംഗളൂരു: മറ്റു സംസ്ഥാനങ്ങളില്‍നിന്ന്​ കേരളത്തിലേക്ക് വരുന്നവരെ നിരീക്ഷണത്തിലാക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗനിര്‍േദശം കേരള സര്‍ക്കാര്‍ പുറത്തിറക്കി.

മാര്‍ഗനിര്‍ദേശങ്ങള്‍:
-മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍നിന്ന്​ വരുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം.

-ഗര്‍ഭിണികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, 14 വയസ്സിനു താഴെയുള്ളവര്‍ എന്നിവര്‍ക്ക് വീട്ടില്‍ നിരീക്ഷണം.

-പാസില്ലാതെ വരുന്നവരെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കും (റെഡ് സോണ്‍ ജില്ലയില്‍നിന്നല്ല വരുന്നതെങ്കില്‍ കൂടി സര്‍ക്കാര്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധം).

– മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍നിന്ന്​ വരുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തുക നല്‍കി പ്രത്യേക താമസ സൗകര്യത്തിലേക്ക് മാറാം. അത്തരം കേന്ദ്രങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും താല്‍പ്പര്യമുള്ളവരെ ഹോട്ടലുകളിലേക്ക് ഉള്‍പ്പെടെ മാറ്റുക. ഇതി​െന്‍റ തുക സ്വയം വഹിക്കണം.

-റെഡ് സോണ്‍ ജില്ലകളില്‍നിന്ന്​ വരുന്നവരെ അവര്‍ എത്തുന്ന സ്വന്തം ജില്ലയിലെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്കായിരിക്കും മാറ്റുക. അതിര്‍ത്തി കടക്കുമ്ബോള്‍ കേന്ദ്രത്തി​െന്‍റ വിലാസം ഇവര്‍ക്ക് കൈമാറും.

അതാത് ജില്ല കലക്​ടര്‍മാര്‍ക്ക് താല്‍പ്പര്യപ്രകാരം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്‌ ഇവരെ അതിര്‍ത്തിയില്‍നിന്ന്​ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാവുന്നതാണ്. സ്വന്തം വണ്ടിയിലും നിരീക്ഷണ കേന്ദ്രത്തിലേക്ക് ഇവര്‍ക്ക് പോകാം. കേന്ദ്രത്തിലേക്ക് എത്തിയില്ലെങ്കില്‍ നിയമനടപടിയുണ്ടാകും.