തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം കൂടാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണം ഉണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ മഴ രോഗ വ്യാപനം കൂടാന്‍ കാരണമായേക്കാം. അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കൊവിഡ് പടരാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കൊവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെ പോലും പരിശോധനയ്ക്ക് വിധേയരാക്കണം. ചെന്നൈയില്‍ നിന്നും വയനാട്ടില്‍ എത്തിയ ഒരാളില്‍ നിന്നും രോഗം പകര്‍ന്നത് 15 പേരിലേക്കാണ്. മുംബയില്‍ നിന്ന് കാസര്‍കോട് എത്തിയ ഒരാളില്‍ നിന്ന് അഞ്ചു പേരിലേക്കും രോഗം പകര്‍ന്നു.
വൈറസിന് ജനിതക മാറ്റം സംഭവിച്ചതിനാലാകാം ഇതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൊവിഡ് പരിശോധനയില്‍ ദേശീയ ശരാശരിയെക്കാള്‍ പിന്നിലാണ് കേരളമെന്നും മേയ് ആദ്യം രോഗികളുടെ എണ്ണം കുറഞ്ഞത് ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധന ഒഴിവാക്കിയതിനാലാണെന്നും വിദഗ്ദ്ദര്‍ പറയുന്നു. മറ്റ് സംസ്ഥാങ്ങളിലെ റെഡ്‌സോണുകളില്‍നിന്നും കൂടുതല്‍ പേരാണ് കേരളത്തിലേക്ക് എത്തുന്നത്. ഇത് കേരളത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.