തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1652 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 625 പേരാണ്. 85 വാഹനങ്ങളും പിടിച്ചെടുത്തു.

മാസ്‌ക് ധരിക്കാത്ത 5892 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 4 കേസുകളും രജിസ്റ്റര്‍ ചെയ്തു.

 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 179, 29, 9
തിരുവനന്തപുരം റൂറല്‍ – 201, 154, 10
കൊല്ലം സിറ്റി – 235, 19, 12
കൊല്ലം റൂറല്‍ – 706, 1, 1
പത്തനംതിട്ട – 34, 40, 5
ആലപ്പുഴ- 40, 27, 2
കോട്ടയം – 28, 15, 0
ഇടുക്കി – 18, 6, 1
എറണാകുളം സിറ്റി – 7, 1, 1
എറണാകുളം റൂറല്‍ – 10, 35, 7
തൃശൂര്‍ സിറ്റി – 21, 56, 8
തൃശൂര്‍ റൂറല്‍ – 10, 17, 1
പാലക്കാട് – 49, 79, 2
മലപ്പുറം – 3, 18, 3
കോഴിക്കോട് സിറ്റി – 13, 0, 10
കോഴിക്കോട് റൂറല്‍ – 18, 28, 2
വയനാട് – 15, 11, 10
കണ്ണൂര്‍ – 14, 0, 1
കാസര്‍ഗോഡ് – 51 ,89, 0