അത്തോളി : നിരവധി ജീവകാരുണ്യ -സാമൂഹ്യ പ്രതിബന്ധതയുള്ള വാർത്തകൾ അധികൃതർക്ക് മുമ്പിൽ അവതരിപ്പിച്ചത് പരിഗണിച്ച് റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൗത്ത് ജീവൻ ടി വി റീജിണൽ ചീഫ് അജീഷ് അത്തോളിയെ ആദരിച്ചു . പ്രസിഡന്റ് ടി.കെ രാധാകൃഷ്ണനിൽ നിന്നും മൊമെന്റോയും പൊന്നാടയും ഏറ്റുവാങ്ങി . സെക്രട്ടറി പ്രതീഷ് മേനോൻ ,ട്രഷറർ ടി ജെ പ്രത്യുഷ് , എന്നിവർ സംബന്ധിച്ചു. നേത്ര രോഗ ചികിത്സാ രംഗത്തെ പ്രസിദ്ധിയും ജീവകാരുണ്യ പ്രവർത്തനവും പരിഗണിച്ച് ഡോ.ചന്ദ്രകാന്തിനെയും ചടങ്ങിൽ ആദരിച്ചു. 20 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന അജീഷ് , കൊങ്ങനൂർ അശോകം വീട്ടിൽ അശോകൻ രാധാമണി ദമ്പതികളുടെ മകനാണ്. ഭാര്യ സപ്ന വി.പി അധ്യാപിക. മക്കൾ അത്തോളി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനികളായ ആവണി , അശ്വിനി. ഗ്രീൻ കെയർ മിഷൻ – കോഴിക്കോട് ജില്ലാ പഞ്ചായത്ത് പുരസ്ക്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും അജീഷിന് ലഭിച്ചിട്ടുണ്ട്.
അജീഷ് അത്തോളിയ്ക്ക് റോട്ടറി ക്ലബ്ബിന്റെ ആദരവ്



