അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. കുഞ്ഞിന്‍റെ തലയിലെ രക്തസ്രാവം നീക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തും.കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ രാവിലെ 9 മണിക്കാണ് ശസ്ത്രക്രിയ.അങ്കമാലി ജോസ്പുരം സ്വദേശി ഷൈജു തോമസാണ് 54 ദിവസം പ്രായമുളള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പുലര്‍ച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാള്‍ വായുവില്‍ ഉയര്‍ത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടമായപ്പോള്‍ കുഞ്ഞിനെ കട്ടിലില്‍ കട്ടിലില്‍ എറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്