നടന്‍ ശ്രീനിവാസന്‍്റെ എറണാകുളം കണ്ടനാട്ടെ വീട്ടിലേക്ക് അംഗനവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അംഗനവാടി ജീവനക്കാരെ ആക്ഷേപിച്ച് സംസാരിച്ച ശ്രീനിവാസന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.
സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അംഗനവാടി ജീവനക്കാരെ പറ്റി നടന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം അധിക്ഷേപിക്കുന്ന തരത്തില്‍ ഉള്ളതായിരുന്നു എന്നാണ് ആരോപണം. പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തെങ്കിലും ശ്രീനിവാസന്‍ ഇതുവരെ തന്റെ നിലപാട് തിരുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സി.ഐ.ടി.യുവിന്‍്റെ കീഴിലുള്ള അംഗനവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ ശ്രീനിവാസന്‍്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് വീടിന് മുന്‍പില്‍ പൊലീസ് തടഞ്ഞു.
ശ്രീനിവാസന്‍ പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീനിവാസനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അംഗനവാടി ജീവനക്കാര്‍ പറഞ്ഞു.