പൊതു വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമർശിച്ച അധ്യാപകൻ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഫേസ്ബുക്കിൽ സൂമ്പ നൃത്തത്തെ അപമാനിച്ച വിസ്‌ഡം നേതാവിനെ സ്കൂ‌ളിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

പി കെ എം യു പി സ്കൂൾ മാനേജ്മെന്റ് തീരുമാനം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്‌ടറെ അറിയിക്കും. നടപടിയെടുക്കാനുള്ള സമയം വൈകിട്ട് 9 മണിക്ക് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റിയുടെ തീരുമാനം. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയായ എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകൻ അഷറഫിനെതിരെ 24 മണിക്കൂറിനകം നടപടി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.