രാജ്യത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള രാജ്യന്തര ഐ.ടി കമ്പനിയാണ് സോഹോ കോർപ്പറേഷൻ. കമ്പനിയുടെ സഹസ്ഥാപകനായ ശ്രീധർ വെമ്പുവിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. 

2025 പൊതുവേ സോഹോയ്ക്കും ശ്രീധർ വെമ്പുവിനും ഒരുപാട് കാലത്തേക്ക് ഓർക്കാനുള്ള ഒരു വർഷമായിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച ഡിജിറ്റൽ സേവനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ തീരുമാനം സോഹോ കമ്പനിയെ വാർത്തകളുടെ തലപ്പത്തെത്തിച്ചു. 

എന്നാൽ, ശ്രീധർ വെമ്പുവിന് 2025 കഴ്പ്പേറിയ വർഷം കൂടിയായിരുന്നു. കാലിഫോർണിയയിലെ യുഎസ് ആസ്ഥാനമായുള്ള വേർപിരിഞ്ഞ ഭാര്യയുമായി വെമ്പു കടുത്ത വിവാഹമോചന പോരാട്ടത്തിൽ ഏർപ്പെട്ടു. ഇപ്പോൾ, നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചന കേസിൽ 1.7 ബില്യൺ ഡോളർ (15,278 കോടി രൂപ) ബോണ്ട് കെട്ടിവയ്ക്കാൻ യുഎസ് കോടതി വെമ്പുവിന് നിർദ്ദേശം നൽകിയതായാണ് ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നത്.

ഈ റിപ്പോർട്ടിനെതിരെ വെമ്പുവിന്റെ അഭിഭാഷകൻ രംഗത്തെത്തി. വെമ്പുവിന്റെയും അദ്ദേഹത്തിന്റെ വേർപിരിഞ്ഞ ഭാര്യ പ്രമീള ശ്രീനിവാസന്റെയും വിവാഹമോചന പോരാട്ടമാണ് ഈ സംഭവവികാസത്തിലൂടെ ശ്രദ്ധേയമായത്. കുട്ടികളുടെ സംരക്ഷണവും സോഹോയുടെ ഉടമസ്ഥാവകാശവും സംബന്ധിച്ച തർക്കങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. കാലിഫോർണിയയിൽ താമസിക്കുമ്പോൾ ദമ്പതികൾ സമ്പാദിച്ച സ്വത്തുക്കളുടെ വിഭജനമാണ് തർക്കത്തിന്റെ കേന്ദ്രബിന്ദു. കാലിഫോർണിയയിലെ നിയമപ്രകാരം, സ്വത്തുക്കൾ എവിടെയാണെങ്കിലും വിവാഹസമയത്ത് സമ്പാദിച്ച സ്വത്ത് സംയുക്ത ഉടമസ്ഥതയിലുള്ളതായാണ് കണക്കാക്കപ്പെടുക.

ഒരു ഹൈ പ്രാഫൈൽ വിവാഹ മോചനക്കേസ്

മദ്രാസ് ഐഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷം, പ്രിൻസ്റ്റണിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടുന്നതിനായി 1989ലാണ്  വെമ്പു യുഎസിൽ എത്തുന്നത്. 1993ൽ അക്കാദമിക് വിദഗ്ധയും സംരംഭകയുമായ പ്രമീള ശ്രീനിവാസനെ വിവാഹം കഴിച്ചു. 1996 ൽ വെമ്പു തന്റെ രണ്ട് സഹോദരന്മാർക്കും സുഹൃത്ത് ടോണി തോമസിനും ഒപ്പം AdventNet എന്ന പേരിൽ ഒരു സോഫ്റ്റ്‌വെയർ വികസന കമ്പനി ആരംഭിച്ചു. 2009 ൽ ഇത് സോഹോ കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു. 

കൊൽക്കത്തയിൽ നാടകീയ നീക്കങ്ങൾ: ഐ-പാക് റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ മമത തടഞ്ഞതായി റിപ്പോർട്ട്

വെമ്പുവും പ്രമീളയും മൂന്ന് പതിറ്റാണ്ടുകളായി കാലിഫോർണിയയിലാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് 26 വയസ്സുള്ള ഒരു മകനുണ്ട്. മകൻ ഓട്ടിസം ബാധിതനാണ്.  2019 ൽ  വെമ്പു ഇന്ത്യയിലേക്ക് താമസം മാറി, തമിഴ്‌നാട്ടിലെ തന്റെ പൂർവ്വിക ഗ്രാമമായ മാതളംപാറയിൽ നിന്ന് സോഹോ നടത്താൻ തുടങ്ങി. 2021 ൽ അദ്ദേഹം വിവാഹമോചന നടപടികൾ ആരംഭിച്ചു.

കോടതി ഫയലുകളിൽ, വെമ്പു ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ തന്നെയും പ്രത്യേക പരിഗണന ആവശ്യമുള്ള മകനെയും ഉപേക്ഷിച്ചെന്നാണ് പ്രമീള ആരോപിച്ചത്.