മുഹമ്മദ് യൂനുസ് സർക്കാരിർ പ്രൈമറി സ്കൂളുകളിൽ സംഗീത-നൃത്ത അധ്യാപകരെ നിയമിക്കാനുള്ള തീരുമാനത്തെ ബംഗ്ലാദേശി ഇസ്ലാമിസ്റ്റുകൾ ശക്തമായി എതിർത്ത് മാസങ്ങൾക്ക് ശേഷം പിൻവലിച്ചു. ഈ നീക്കത്തെ “ഇസ്ലാമിക വിരുദ്ധ അജണ്ട” എന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്. സർക്കാർ പ്രൈമറി സ്കൂളുകളിൽ സംഗീത അധ്യാപകർക്കായി പുതുതായി സൃഷ്ടിച്ച തസ്തികകൾ നിർത്തലാക്കാൻ തീരുമാനിച്ചതായി ബംഗ്ലാദേശിലെ പ്രൈമറി, മാസ് എഡ്യൂക്കേഷൻ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരുടെ തസ്തികയും മന്ത്രാലയം ഉപേക്ഷിച്ചതായി ബിഡി ന്യൂസ് 24 റിപ്പോർട്ട് ചെയ്തു.
“കഴിഞ്ഞ ഓഗസ്റ്റിൽ പുറപ്പെടുവിച്ച നിയമങ്ങളിൽ നാല് വിഭാഗത്തിലുള്ള തസ്തികകൾ ഉണ്ടായിരുന്നെങ്കിലും, ഭേദഗതിയിൽ രണ്ട് വിഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഗീതത്തിനും ശാരീരിക വിദ്യാഭ്യാസത്തിനുമുള്ള അസിസ്റ്റന്റ് അധ്യാപകരുടെ തസ്തികകൾ പുതിയ നിയമനങ്ങളിൽ ഇല്ല,” മന്ത്രാലയ ഉദ്യോഗസ്ഥൻ മസൂദ് അക്തർ ഖാൻ പറഞ്ഞു.



