ലോകത്തെ പ്രമുഖ വീഡിയോ പ്ലാറ്റ് ഫോമായ യൂട്യൂബ് പണിമുടക്കിയതായി ഉപയോക്താക്കള്‍. ഹോം പേജ് ലോഡ് ചെയ്യാനാവുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. ഒരു മണിക്കൂറിന് ശേഷം ഹോം പേജ് പ്രവര്‍ത്തന സജ്ജമാക്കിയെങ്കിലും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് യൂ ട്യൂബ് അറിയിച്ചു.
സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് യൂട്യൂബ് ഹോംപേജ്, യൂട്യൂബ് ആപ്പ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് കിഡ്സ് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ ഏറെ നേരം നിശ്ചലമായി.ഇന്ത്യ, അമേരിക്ക ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ ഈ പ്രതിസന്ധി അനുഭവപ്പെട്ടു. ഹോം പേജ് ലോഡ് ചെയ്യാനാവാതെ വന്നതോടെ ആളുകള്‍ക്ക് യുട്യൂബ് വഴി വിഡിയോ ലഭ്യമാകാത്ത സ്ഥിതി ഉണ്ടായി. യുഎസില്‍ മാത്രം ഏകദേശം 2,83,490 പേര്‍ക്ക് യൂട്യൂബ് ലഭ്യമായിരുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ വീഡിയോ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് യൂട്യൂബ്.



