കൊച്ചി: യുവാക്കളെ ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി ആരോപണം. പുതുവൈപ്പില്‍ നടക്കാനിറങ്ങിയ യുവാക്കളെ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായാണ് ആരോപണം.
പുതുവൈപ്പ് സ്വദേശികളായ നിതിന്‍ ലിങ്കണ്, അപ്പു എന്നിവരെയാണ് ഞാറയ്ക്കല്‍ പോലീസ് മര്‍ദിച്ചതായി യുവാക്കൾ ആരോപിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം അമിതവേഗതയിലായതിനാല്‍ കൈ കാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചതാണ് മര്‍ദനത്തിന് കാരണമായതെന്നാണ് യുവാക്കളുടെ ആരോപണം. എന്നാല്‍ സംഭവത്തില്‍ ഞാറയ്ക്കല്‍ പോലീസ് പ്രതികരിച്ചിട്ടില്ല.



