തൃശൂര്‍:കേരളത്തിലെ തെരുവുകള്‍ കത്തുന്ന സമരങ്ങളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പോകുമെന്ന് പുതിയ സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷ് പറഞ്ഞു. ജനങ്ങളാഗ്രഹിക്കുന്ന ഭരണ മാറ്റത്തിന് വഴി തുറക്കും. യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന നേതൃത്വമാണ് കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത്. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ചോദിക്കുക തന്നെ ചെയ്യും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി പാര്‍ട്ടി തീരുമാനിച്ചതാണെന്നും ജനീഷ് പറഞ്ഞു. ജനകീയമായ സമരങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കും.വിവാദങ്ങളൊന്നും യൂത്ത് കോണ്‍ഗ്രസിനെ ബാധിക്കില്ല. ആ രീതിയിൽ സംഘടനയെ മുന്നോട്ടുകൊണ്ടുപോകും. യുവാക്കള്‍ക്ക് പാര്‍ട്ടി അര്‍ഹമായ പ്രധാന്യം നൽകിയിട്ടുണ്ടെന്നും ഒജെ ജനീഷ് പറഞ്ഞു.