എഐ ഉച്ചകോടിക്കിടെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അറസ്റ്റിലായ യൂത്ത് ദേശീയ കോൺ ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് ജാമ്യം. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. നാലുദിവസം മുമ്പാണ് ചിബിനെ അറസ്റ്റ് ചെയ്‌തത്‌. ഉദയ് ഭാനു ചിബ് ഉൾപ്പെടെ എട്ട് പേരെയാണ് എഐ ഉച്ചകോടിയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്. വൻ ഗുഢാലോചനയുടെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അതിന് തെളിവുണ്ടെന്നുമാണ് പൊലീസ് വാദം. ക്രിമിനൽ ഗൂഢാലോചന, പൊതുപ്രവർത്തകനെ ബോധപൂർവം ഉപദ്രവിക്കൽ, ജോലി തടസ്സപ്പെടുത്തൽ, നിയമലംഘനം,കലാപക്കുറ്റം എന്നിവയാണ് പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്നത്.