ഇടുക്കി: ഇ-കോമേഴ്സ് സ്ഥാപനത്തിലെ ട്രെയിനറെ തട്ടിക്കൊണ്ടുപോയതായി പരാതി. മുരിക്കാശേരി രാജഗിരിയിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്. ഞായറാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം.
ഇ-കോമേഴ്സ് സ്ഥാപനത്തിലെ ട്രെയിനർ ജയചന്ദ്രനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്. ജയചന്ദ്രൻ സുഹൃത്തുക്കൾക്കൊപ്പം മുരിക്കാശേരി രാജഗിരിയിൽ താമസിച്ചുവരികയായിരുന്നു.
രണ്ട് സുഹൃത്തുക്കൾക്കൊപ്പം മുരിക്കാശേരിയിൽ നിന്ന് മടങ്ങുംവഴിയാണ് ഇന്നോവയിൽ എത്തിയ അജ്ഞാതർ ജയചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്നവരാണ് പോലീസിൽ പരാതി നൽകിയത്.



