മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്സ്സെക്രട്രറിയായിരുന്ന പി.ടി.ചാക്കോ രചിച്ച “വിസ്മയം തീർത്ത വിസ്മയ തീരത്ത്” എന്ന ഉത്തമ കൃതി അനുവാചകരിൽ ജിജ്ഞാസയും അതൊടൊപ്പം ഏറെ രസകരവുമായ വായനനുഭവം പകരുന്നതാണ്.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗശേഷം അനേകം പുസ്തകങ്ങളും ഓര്‍മക്കുറിപ്പുകളും പ്രവാഹംപോലെയായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഏറ്റവുമധികം എഴുതപ്പെട്ട നേതാവാണ് അദ്ദേഹം. ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അനേകം പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. 42ലധികം പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ രചിച്ച വിസ്മയ തീരത്ത് ആണ്. ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചതിന്റെ ഏഴാം നാള് തന്നെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഡിസി ബുക്സാണ് പ്രസാധകര്.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പുസ്തകം പ്രകാശനം ചെയ്തു. സൂര്യ കൃഷ്ണമൂര്‍ത്തി ഏറ്റുവാങ്ങി.



