കാൻസർ രംഗത്ത് ​അശാസ്ത്രീയമായ ബദൽ ചികിത്സാരീതികൾ വലിയ ചർച്ചയാകുന്ന കാലമാണിത്. ഈ ഒരു കാലഘട്ടത്തിൽ കൃത്യമായ ശാസ്ത്രീയ അടിത്തറയുള്ള ചികിത്സയ്ക്ക് (Standard of Care) മാത്രമേ മുൻഗണന നൽകാവൂ എന്നാണ് പ്രമുഖ ഓങ്കോളജിസ്റ്റും ‘ആർട്ട് ഓഫ് ഹീലിംഗ് കാൻസർ’ (Art of Healing Cancer) സഹസ്ഥാപകനുമായ ഡോ. മൻദീപ് സിംഗ് മൽഹോത്ര വ്യക്തമാക്കുന്നത്. 

തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സ്റ്റാൻഡേർഡ് കാൻസർ ചികിത്സ എല്ലായ്പ്പോഴും ഒന്നാമതായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് അദ്ദേഹം തൻറെ ദീർഘമായ ഒരു സംഭാഷണത്തിൽ ഊന്നിപ്പറയുന്നത്. കുറുക്കുവഴികൾ, കാലതാമസങ്ങൾ, അശാസ്ത്രീയമായ അവകാശവാദങ്ങൾ എന്നിവ നിരസിക്കുന്ന പ്രോട്ടോക്കോൾ അധിഷ്ഠിതവും IRB അംഗീകൃതവുമായ ഇന്റഗ്രേറ്റീവ് ഓങ്കോളജിയുടെ മാതൃകയാണ് ഡോ. മൽഹോത്ര വിശദീകരിക്കുന്നത്.