ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​ൽ ലോ​ക്സ​ഭ​യി​ൽ ച​ർ​ച്ച തു​ട​രു​ന്നു. ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നാ​യി വ​നി​താ സം​വ​ര​ണം വൈ​കി​ക്ക​രു​തെ​ന്നു ശ​ശി ത​രൂ​ർ എം​പി പ​റ​ഞ്ഞു.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ ശി​ക്ഷി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. നോ​ട്ട് നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ണി​ച്ച അ​തേ തി​ടു​ക്ക​മാ​ണ് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലും കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പൊ​ളി​റ്റി​ക്ക​ൽ ഡീ​മോ​ണി​റ്റൈ​സേ​ഷ​നാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വ​നി​താ സം​വ​ര​ണ​ത്തെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് സം​വ​ര​ണ​ത്തെ ബ​ന്ദി​യാ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണ് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​മെ​ന്ന് ത​രൂ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ പു​തി​യ പ​രി​ഷ്കാ​ര​ത്തോ​ടെ രാ​ഷ്ട്രീ​യ​മാ​യി പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​മെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

അ​തോ​സ​മ​യം ബി​ല്ലി​ന്മേ​ൽ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ആ​യ​തി​നാ​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം വേ​ണ​മെ​ന്ന​താ​ണു സ​ർ​ക്കാ​രി​നു മു​ന്നി​ലെ വെ​ല്ലു​വി​ളി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തു​നി​ന്നു കാ​ര്യ​മാ​യ പി​ന്തു​ണ ല​ഭി​ക്കാ​ൻ ഇ​ട​യി​ല്ല.