ല​ക്‌​നോ: യു​പി​യി​ൽ പ്ര​ണ​യ​പ്പ​ക​യെ തു​ട​ർ​ന്ന് അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. രാം​കൊ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൊ​ര്‍​വാ​ന്‍ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. കാ​ജ​ൾ(23), അ​മ്മ ലീ​ലാ​വ​തി ദേ​വി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കാ​ജ​ൾ കൊ​ല്ല​പ്പെ​ട്ടു. അ​മ്മ ലീ​ലാ​വ​തി ദേ​വി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. കാ​ജ​ളും ലീ​ലാ​വ​തി​യും ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ആ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം കു​ശി​ന​ഗ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും പി​ന്നീ​ട് ഗൊ​ര​ഖ്പു​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച​യാ​ണ് കാ​ജ​ൾ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഛോട്ടി​ലാ​ല്‍ ഖ​ര്‍​വാ​ര്‍, അ​നു​ജ് കു​ശ്‌​വാ​ഹ എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഛോട്ടി​ലാ​ല്‍ നി​ര​ന്ത​രം കാ​ജ​ളി​നോ​ട് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​രു​ന്നു. യു​വ​തി ഇ​ത് നി​ര​സി​ച്ച​തോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.