പാ​ല​ക്കാ​ട്: ബി​ജെ​പി വ​നി​താ നേ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​ല​പ്പു​ഴ നോ​ർ​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു വി​ന​യ​കു​മാ​റാ​ണ് പ​രാ​തി​ക്കാ​രി.

ബി​ന്ദു​വി​നെ ശോ​ഭാ സു​രേ​ന്ദ്ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്താ​യി. നി​ങ്ങ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക അ​ല്ലേ​യെ​ന്ന് ചോ​ദി​ച്ചാ​ണ് ശോ​ഭ സം​ഭാ​ഷ​ണം തു​ട​ങ്ങു​ന്ന​ത്. പാ​ല​ക്കാ​ട്ടെ വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കി​യ സ്ത്രീ​ക്ക് പി​ന്നി​ൽ ബി​ന്ദു​വാ​ണെ​ന്നും അ​ടി​ച്ച് പ​ണി​ക്കു​റ്റം തീ​ർ​ക്കു​മെ​ന്നും ഫോ​ൺ സ​ന്ദേ​ശ​ത്തി​ൽ ശോ​ഭ പ​റ​യു​ന്നു​ണ്ട്.

വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കി​യ സ്ത്രീ ​വ​ന്ന​ത് ആ​ല​പ്പു​ഴ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​ണെ​ന്നും ബി​ന്ദു​വി​നെ കോ​ട​തി ക​യ​റ്റു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും ശോ​ഭ പ​റ​യു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ശോ​ഭ വി​ളി​ച്ച​തെ​ന്ന് ബി​ന്ദു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഫോ​ണി​ലൂ​ടെ സ​ഭ്യ​മ​ല്ലാ​ത്ത ഭാ​ഷ​യി​ൽ സം​സാ​രി​ച്ചു. ത​ന്നെ​യും ഭ​ർ​ത്താ​വി​നെ​യും അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ശോ​ഭ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ബി​ന്ദു പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.