ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാം​പൂ​രി​ൽ മ​ക്ക​ൾ​ക്ക് ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി​യ യു​വ​തി ക​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി. അ​ഞ്ച് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ മി​ത​ലേ​ഷ് (33) ആ​ണ് കാ​മു​ക​ൻ സു​രേ​ന്ദ്ര (22) യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്.

മ​തി​ലേ​ഷി​ന്‍റെ ഭ​ർ​ത്താ​വ് രൂ​പ് കി​ഷോ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മ​തി​ലേ​ഷ് അ​ഞ്ച് കു​ട്ടി​ക​ൾ​ക്കും ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി​യ ശേ​ഷം അ​വ​രെ ഉ​റ​ക്കി കി​ട​ത്തു​ക​യും കു​ട്ടി​ക​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് മ​തി​ലേ​ഷ് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ പു​റ​ത്ത് നി​ന്നു പൂ​ട്ടി​യ ശേ​ഷം കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. പോ​കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും കൊ​ണ്ട് പോ​യ​താ​യി രൂ​പ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ദി​ല്ലി​യി​ൽ ത​യ്യ​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ് രൂ​പ്. അ​തേ​സ​മ​യം മ​തി​ലേ​ഷ് അ​ഞ്ച് കു​ട്ടി​ക​ളു​മാ​യി ഗ്രാ​മ​ത്തി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ത​മാ​സി​ക്കു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞെ​ത്തി​യ ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ഊ‍​ർ​ജ്ജി​ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി. കു​ട്ടി​ക​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.