സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങവെ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. നഗരസഭയിലെ 24-ാം വാർഡ് കൗൺസിലർ പ്രശോഭ് സി വൽസനെതിരെയാണ് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനും പരാതി നൽകിയത്. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന തനിക്ക് ജോലി വാഗ്ദാനം ചെയ്തും സൗഹൃദം സ്ഥാപിച്ചും പലതവണ പീഡിപ്പിച്ചതായാണ് യുവതിയുടെ ആരോപണം.

യുവതിയുടെ പരാതി പ്രകാരം പ്രശോഭ് സി വൽസൻ്റെ പിതാവ് നേരത്തെ തന്നോട് മോശമായി പെരുമാറിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രഷോബ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. സ്ഥിരമായ വരുമാനമില്ലാത്ത തനിക്ക് ജോലി ശരിയാക്കി തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. സുഹൃത്തുക്കൾ ആരുമില്ലാത്ത സമയത്ത് തന്റെ മുറിയിലെത്തി പ്രഷോബ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്നു.