സ്വർണവില ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും ഭേദിച്ച് ഉയരുന്നു. ഇന്ന് സ്വർണം പവന് ഒറ്റയടിക്ക് 2400 രൂപ കൂടി. ഇതോടെ പവന് വില 94,360 രൂപയിലെത്തി. ഗ്രാമിന് 11,795 രൂപയിലാണ് വിൽപന തുടരുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില പവന് ഒരു ലക്ഷത്തിലേക്ക് എത്താൻ വൈകില്ലെന്നാണ് വിലയിരുത്തൽ.
ഇന്നലെ പവന് 240 രൂപ കൂടി വില 91,960 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 11,495 രൂപയായിരുന്നു വില. റെക്കോർഡ് ഉയരത്തിലുള്ള സ്വർണവില വീണ്ടും കൂടുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.