ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി​യു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷം അ​തി​രു​ക​ട​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു. കൊ​ച്ചി​ൻ കാ​ർ​ണി​വ​ൽ, ഗ​ലാ​ഡ കാ​ർ​ണി​വ​ൽ, മ​ഴ​മ​രം, പ​പ്പാ​ഞ്ഞി, ബി​നാ​ലെ തു​ട​ങ്ങി​യ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലാ​ണ് തീ​ര​ദേ​ശ കൊ​ച്ചി.

തെ​ക്ക് ചെ​ല്ലാ​നം മു​ത​ൽ വ​ട​ക്ക് മ​ട്ടാ​ഞ്ചേ​രി , ഫോ​ർ​ട്ടു​കൊ​ച്ചി മേ​ഖ​ല​ക​ൾ വ​രെ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലാ​ണ്. നാ​ല് പ​തി​റ്റാ​ണ്ട് നീ​ണ്ട​പു​തു​വ​ത്സ​രാ​ഘോ​ഷം കൊ​ച്ചി​ക്കാ​ർ​ക്ക് ആ​ശ​ങ്ക​യു​ടെ​താ​യി മാ​റു​ക​യാ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ലെ ജ​ന​ത്തി​ര​ക്ക് ക​ണ​ക്കാ​ക്കി​നോ​ക്കു​ന്പോ​ൾ ഇ​ത്ത​വ​ണ മൂ​ന്ന് ല​ക്ഷം പേ​രാ​ണ്പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി കൊ​ച്ചി​യി​ലെ​ത്തു​ക​യെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ അ​വ​കാ​ശ​വാ​ദം.

ഇ​വ​ർ​ക്കാ​യി എ​ന്ത് സം​ര​ക്ഷ​ണ- സു​ര​ക്ഷ സം​വി​ധാ​ന​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ട​ത്തി​യ​തെ​ന്ന് ആ​രും വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. 2023 ൽ ​പാ​പ്പാ​യെ ക​ത്തി​ച്ച​ശേ​ഷം ജ​നം പി​രി​ഞ്ഞു പോ ​കാ​ൻ കാ​ട്ടി​യ തി​ര​ക്കി​ൽ ആ​യി​ര​ങ്ങ​ൾ  ത​ല​നാ​രി​ഴ​ക്കാ​ണ് ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. കൊ​ച്ചി​ക്ക് പു​റ​മേ  നി​ന്നു​മെ​ത്തു​ന്ന​വ​രാ​ണ് ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലെ​ന്ന​ത് മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ക​ഴിഞ്ഞ ​ഒ​രാ​ഴ്ച​യാ​യി രാ​വി​നെ പ​ക​ലാ​ക്കി​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​ത്തു​ന്ന​തി​ൽ ഏ​റെ​യും വി​ദേ​ശി​ക​ളും അ​ന്യ​സം​സ്ഥാ​ന​ക്കാ​രും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രു​മാ​ണ്. കു​ട്ട​മാ​യെ​ത്തു​ന്ന യു​വ​ജ​ന​ങ്ങ​ൾ ആ​ഘോ​ഷ​ത്തെ ആ​ഭാ​സ​മാ​ക്കു​ന്ന​താ​യി വ്യാ​പ​ക​മാ​യി പ​രാ​തി​ക​ളു​യ​രു​ന്നു​ണ്ട്. 

കു​ടും​ബ​ങ്ങ​ളാ​യെ​ത്തു​ന്ന​വ​രും വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും സു​ര​ക്ഷ​ഭീ​ഷ​ണി​യി​ലു​മാ​ണ്. മു​ൻ കാ​ല​ങ്ങ​ളി​ൽ വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ ശാ​രീ​രി​ക  പീ​ഡ​ന​ങ്ങ​ൾ​ക്കു​മി​ര​യാ​യി​ട്ടു​ണ്ട് .

ശ​ക്ത​മാ​യ പോ​ലീ​സ് ന​ട​പ​ടി​ക​ൾ​അ​തി​ന് ത​ട​യി​ട്ടു. എ​ന്നാ​ൽ കൂ​ട്ട​മാ​യെ​ത്തു​ന്ന​വ​രെ​യും വാ​ഹ​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പോ​ലീ​സി​ന്‍റെ പോ​രാ​യ്മ​ക​ൾ ഏ​റെ പ്ര​തി​ഷേ​ധ​ത്തിനി​ട​യാ​ക്കു​ന്നു​ണ്ട് . പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ര​ക്കി​ൽ ആം​ബു​ല​ൻ​സി​ന് പോ​ലും ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ച് ആ​ഘോ​ഷം അ​തി​രു​ക​ട​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യം.