തൃ​ശൂ​ർ: ചി​ല്ല​റ വോ​ട്ടി​ന് വേ​ണ്ടി രാ​ഷ്ട്രീ​യ ചെ​റ്റ​ത്ത​രം ത​ങ്ങ​ൾ കാ​ണി​ക്കാ​റി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ര്‍​എ​സ്എ​സു​മാ​യി ചേ​ര്‍​ന്ന് മ​ത്സ​രി​ച്ചെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ ആ​ർ​എ​സ്എ​സ് എ​ങ്ങ​നെ​യാ​ണ് ത​ന്നെ ക​ണ്ട​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ആ​ര്‍​എ​സ്എ​സി​ന്‍റെ പ്ര​ധാ​ന ടാ​ർ​ഗ​റ്റ് ആ​യി​രു​ന്നു താ​നെ​ന്നും സ​തീ​ശ​ൻ നു​ണ​യാ​ണ് പ​റ​യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നാ​ണം കെ​ട്ട് ഒ​രു​പാ​ട് കൂ​ട്ടു​കെ​ട്ടു​ക​ൾ​ക്ക് പു​റ​കെ പോ​യ​വ​രാ​ണ് കോ​ണ്‍​ഗ്ര​സു​കാ​ർ.

ശു​ദ്ധ അ​സം​ബ​ന്ധം പ​റ​യാ​ൻ സ​തീ​ശ​ന് ഒ​രു മ​ടി​യു​മി​ല്ല. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ബാ​ധി​ത​രെ കോ​ൺ​ഗ്ര​സു​കാ​ർ പ​റ്റി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് നി​ര്‍​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ന​ട​ന്ന​ത്. യു​ഡി​എ​ഫ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ഒ​രി​ക്ക​ലും ന​ട​പ്പി​ലാ​ക്കാ​റി​ല്ലെ​ന്നും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ലാ​ണ് കാ​ര്യം.

ജ​ന​ങ്ങ​ള്‍ എ​ല്ലാം കാ​ണു​ന്നു​ണ്ട്. ജ​ന​ങ്ങ​ള്‍ എ​ൽ​ഡി​എ​ഫി​നെ​യും യു​ഡി​എ​ഫി​നെ​യും താ​ര​ത​മ്യം ചെ​യ്യു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫ് വീ​ണ്ടും ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.