പാ​ല​ക്കാ​ട്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കി​ല്ലെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ‌ എം​എ​ൽ​എ. ത​ന്നോ​ട് മ​ത്സ​രി​ക്കാ​ൻ പ​റ​ഞ്ഞ​ത് പാ​ർ​ട്ടി​യാ​ണെ​ന്നും ഇ​നി​യും പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മാ​ത്ര​മെ മ​ത്സ​രി​ക്കു​വെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

“പാ​ർ​ട്ടി​ക്ക് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്താ​ൻ പ​റ്റി​ല്ല. കാ​ര​ണം ഞാ​ൻ പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​യാ​ളാ​ണ്. ഞാ​ൻ എ​ന്താ​യാ​ലും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കി​ല്ല.’-​രാ​ഹു​ൽ പ​റ​ഞ്ഞു.

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​വു​ക​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. രാ​ഹു​ലി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​ണ് ഇ​ന്ന് മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​ത്.

മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് എം​എ​ൽ​എ മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​ത്. ജ​നു​വ​രി 11 നാ​യി​രു​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, ആ​ദ്യ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് കേ​ര​ള ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച മു​ൻ‌​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു കു​ട്ടി​യു​ൾ​പ്പ​ടെ ഉ​ൾ​പ്പ​ടെ പ​ത്തോ​ളം പേ​രെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ല​വി​ൽ ഉ​ണ്ടെ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ൽ പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു.