ഡൗണ്‍ലോഡിംഗ് കുത്തനെ ഉയര്‍ന്ന് ഇന്ത്യന്‍ മെസേജിംഗ് ആപ്പ് ‘അറട്ടൈ’ ഇപ്പോൾ ട്രെൻഡിംഗിലാണ്. വാട്സ്ആപ്പിന്റെ എതിരാളിയായാണ് ആറട്ടൈയെ കണക്കാക്കുന്നു. ഇപ്പോഴിതാ ഗൂഗിൾ മാപ്പിനും ഒരു എതിരാളി വന്നിരിക്കുകയാണ്. ഗൂഗിള്‍ മാപ്പിന് എതിരാളിയായി ഇന്ത്യന്‍ നിര്‍മിത ആപ്പ്, ‘മാപ്പ്ള്‍സ്’ എത്തുന്നത്.

പ്രത്യേകതകളിലും സൂക്ഷ്മതയിലും ഗൂഗിള്‍ മാപ്പിനെ വെല്ലുന്ന ഈ ഇന്ത്യന്‍ നിര്‍മിത ആപ്പിന് പിന്തുണയുമായി കേന്ദ്ര സര്‍ക്കാരും എത്തിയതോടെ മാപ്പ്ള്‍സിന്റെ മുന്നോട്ടുള്ള വഴി സുഗമമായിരിക്കുകയാണ്. മാപ് മൈ ഇന്ത്യ കമ്പനി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ‘മാപ്പ്ള്‍സ്’ ആപ്പ് ഉപയോഗിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ വീഡിയോ പങ്കുവെച്ചു.