സിനിമയെ വെല്ലുന്ന ഒരു കുടുംബ ജീവിതത്തിലെ ട്വിസ്റ്റാണ് ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. കാമുകനൊപ്പം ജീവിക്കാൻ വാശിപിടിച്ച രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ, ഭർത്താവ് തന്നെ മുൻകൈ എടുത്ത് വിവാഹം കഴിപ്പിച്ചു നൽകിയിരിക്കുകയാണ്. പ്രണയത്തിന് മുന്നിൽ തകർന്നുപോയ ഒരു കുടുംബത്തിന്റെ കഥയാണ് ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എട്ടു വർഷത്തെ ദാമ്പത്യത്തിനും രണ്ട് മക്കൾക്കും അപ്പുറം തനിക്ക് തന്റെ കാമുകനെ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞ പത്നിക്ക് മുന്നിൽ ഒടുവിൽ ഭർത്താവിന് കീഴടങ്ങേണ്ടി വന്നു. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സാന്നിധ്യത്തിൽ ശിവക്ഷേത്രത്തിൽ വെച്ച് ഭർത്താവ് തന്നെ ഭാര്യയെ കാമുകന് വിവാഹം കഴിച്ചു നൽകി. എന്നാൽ ഈ നാടകീയമായ സംഭവങ്ങൾക്കിടയിൽ ആ രണ്ട് കുട്ടികൾ എടുത്ത തീരുമാനം നാട്ടുകാരെപ്പോലും അമ്പരപ്പിച്ചു.
ആസ്‌പൂർ ദേവ്സര താനാ പരിധിയിലെ രാംഗഢാ ഗ്രാമവാസിയായ ആശിഷ് തിവാരി കഴിഞ്ഞ ശനിയാഴ്ച രാത്രി ഭാര്യ പിങ്കിയെ അവളുടെ കാമുകൻ അമിത് ശർമയോടൊപ്പം പിടികൂടിയിരുന്നു. തുടർന്ന് ആശിഷ് ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി കാമുകൻ അമിത് ശർമയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.



