കൊ​ച്ചി: ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ അ​റ​സ്റ്റി​ല്‍ എ​സ്‌​ഐ​ടി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ ആ​രോ​പ​ണം വ​ന്ന​പ്പോ​ഴാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി പ​റ​ഞ്ഞ​ത് ത​ന്ത്രി​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്നാ​ണെ​ന്നും സ​തീ​ശ​ന്‍ പു​തു​യു​ഗ യാ​ത്ര​യ്ക്കി​ടെ കൊ​ച്ചി​യി​ല്‍ പ​റ​ഞ്ഞു.

മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്താ​ലും മു​ന്‍ മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്താ​ലും ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്താ​ലും എ​ന്ത് കാ​ര​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ്, അ​വ​ര്‍​ക്ക് എ​ന്ത് പ​ങ്കാ​ളി​ത്ത​മാ​ണ് അ​തി​ന​ക​ത്ത് ഉ​ള്ള​തെ​ന്ന് പ​റ​യ​ണം. ഒ​രു തെ​ളി​വും ഇ​ല്ലാ​തെ, കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഒ​രു പ​ങ്കാ​ളി​ത്ത​വും ഇ​ല്ലാ​തെ ശ​ബ​രി​മ​ല ത​ന്ത്രി​യെ പോ​ലൊ​രാ​ളെ 41 ദി​വ​സം ജ​യി​ലി​ല്‍ ഇ​ട്ട​ത് എ​ന്തി​നാ​ണെ​ന്ന് എ​സ്‌​ഐ​ടി പ​റ​യ​ണം.

സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മൂ​ര്‍​ച്ച വ​ച്ച​പ്പോ​ള്‍ അ​തി​ല്‍ നി​ന്നും വ​ഴി തി​രി​ച്ചു വി​ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് എ​ന്നൊ​രു ആ​രോ​പ​ണ​മു​ണ്ട്. ത​ന്ത്രി​യെ പോ​ലാ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ എ​ന്താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം എ​ന്തു കു​റ്റ​കൃ​ത്യ​മാ​ണ് അ​ദ്ദേ​ഹം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് പ​റ​ഞ്ഞി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി ക​ണ്ഠ​ര് രാ​ജീ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ത​ന്ത്രി​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ഈ ​ഘ​ട്ട​ത്തി​ല്‍ തെ​ളി​വു​ക​ള്‍ ഇ​ല്ല എ​ന്നാ​യി​രു​ന്നു കോ​ട​തി പ​റ​ഞ്ഞ​ത്.