തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. ഇ​ട​തു​പ​ക്ഷ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ലും ച​ർ​ച്ച ന​ട​ക്കും.

ഇ​ന്ന് ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ വ​മ്പ​ൻ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പൊ​തു അ​ഭി​പ്രാ​യ​മു​ണ്ട്.

ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി കോ​ട്ട​ക​ളി​ലെ വോ​ട്ട് ചോ​ർ​ച്ച​യ്ക്ക് കാ​ര​ണം പി.​കെ. ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളാ​ണെ​ന്ന് പൊ​തു​വെ അ​ഭി​പ്രാ​യം അ​ണി​ക​ൾ​ക്കി​ട​യി​ൽ ത​ന്നെ ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്.