വോട്ടിംഗ് പട്ടികയിൽ കൃത്രിമം നടന്നതായി ആരോപിച്ച് രാഹുൽ ഗാന്ധി വീണ്ടും എത്തിയിരുന്നു.ഹരിയാനയിലെ വോട്ടിംഗ് പട്ടികയിൽ 25 ലക്ഷത്തിലധികം വ്യാജ വോട്ടർമാരുണ്ടെന്നാണ് രാഹുൽ ഗാന്ധി അവകാശപ്പെട്ടത്. ഹരിയാനയിൽ ഒരു ബ്രസീലിയൻ മോഡൽ 22 തവണ വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നാലെ രാഹുൽ ഗാന്ധി പുറത്തുവിട്ട ചിത്രത്തിന് പിന്നാലെയായി ആളുകളും. നിരവധി പേരാണ് ഈ മോഡലിനെ തിരഞ്ഞ് എത്തിയത്. 

ഹരിയാനയിലെ വോട്ടിംഗ് പട്ടികയിൽ ഈ മോഡലിന്റെ പേര് എങ്ങനെ വന്നു, ഈ മോഡൽ ആരാണ്?’ആരാണ് ഈ സ്ത്രീ? എന്താണ് അവരുടെ പേര്? എവിടെ നിന്നാണ് അവര്‍ വരുന്നത്? ആര്‍ക്കും അറിയില്ല, എന്നാല്‍ അവര്‍ ഹരിയാണയില്‍ 10 വ്യത്യസ്ത ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തിട്ടുണ്ട്. അവര്‍ക്ക് സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ എന്നിങ്ങനെ  പേരുകളുണ്ട്.’ രാഹുല്‍ പറഞ്ഞു.