“കെറ്റാമെലോൺ” എന്ന അപരനാമത്തിൽ രാജ്യത്തെ ഏറ്റവും വ്യാപകമായ ഡാർക്ക്നെറ്റ് മയക്കുമരുന്ന് സിൻഡിക്കേറ്റ് നടത്തിയിരുന്ന കേരളത്തിൽ നിന്നുള്ള 35 കാരനായ മെക്കാനിക്കൽ എഞ്ചിനീയറായ എഡിസൺ ബാബുവിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) അറസ്റ്റ് ചെയ്തു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ് ഇയാൾ.
‘കെറ്റാമെലോൺ’ എന്ന അപരനാമത്തിൽ രാജ്യത്തെ ഏറ്റവും വ്യാപകമായ ഡാർക്ക്നെറ്റ് മയക്കുമരുന്ന് സിൻഡിക്കേറ്റ് എഡിസൺ നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്നു.
എൻസിബിയുടെ കണക്കനുസരിച്ച്, ‘കെറ്റാമെലോൺ’ ഇന്ത്യയിലെ ഏക ലെവൽ 4 ഡാർക്ക്നെറ്റ് വെണ്ടർ ആയിരുന്നു, കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ പ്രവർത്തിച്ച് വരുന്നുണ്ട്.