വാട്ട്സ്ആപ്പിൻറെ പുതിയ അപ്ഡേറ്റ് ഉപയോക്താക്കളുടെ അനുഭവം പൂർണമായും മാറ്റാൻ പോകുകയാണ്. ഇനി മുതൽ പഴയ ആ ആശയക്കുഴപ്പങ്ങൾക്ക് ഇടമുണ്ടാകില്ല. ഗ്രൂപ്പിൽ പുതുതായി ചേരുന്ന അംഗങ്ങൾക്ക് ഗ്രൂപ്പിലെ പഴയ ചാറ്റുകൾ കാണാനുള്ള സൗകര്യമാണ് വാട്ട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ വാട്ട്‌സ്ആപ്പ് ട്രാക്കിങ് വെബ്സൈറ്റായ WABetainfo ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
വാട്ട്സ്ആപ്പിൽ വരാനിരിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ച് വിവരം നൽകുന്ന WABetainfo പറയുന്നത് പ്രകാരം, ഈ പുതിയ ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. iOS, Android ഉപയോക്താക്കളിലെ ബീറ്റ ടെസ്റ്റർമാർക്കായി ഇത് ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.



