കാലത്തിന് അനുസരിച്ച് കോലം മാറണമെന്നൊരു ചൊല്ലുണ്ട്. ഇപ്പോ കാലത്തിനനുസരിച്ച് ചില വാക്കുകളും മാറുകയാണെന്ന് അറിയാമല്ലോ?. അപ്പോ വാക്കല്ലാത്ത ഒന്ന് ഒരു വാക്കായി മാറിയാലോ.. പറഞ്ഞുവരുന്നത് ഈ വർഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ’67’ നെക്കുറിച്ചാണ്. ഡിക്ഷണറി ഡോക് കോമാണ് (dictionary.com) ഈ വർഷത്തെ വാക്കായി (വേര്‍ഡ് ഓഫ് ദി ഇയർ 2025) ’67’ നെ തിരഞ്ഞെടുത്തിരിക്കുന്നത്. പഴമക്കാർ ഇതിനെ ഇംഗ്ലീഷിൽ സിക്സ്റ്റി സെവനെന്നാണ് വായിക്കുകയെങ്കിലും ഇക്കാലത്ത് ഇതു ശരിക്കും അങ്ങനെയല്ല. ‘സിക്സ് സെവന്’എന്നാണ് ഇതിനെ ഇപ്പോഴത്തെ ജെന്‍സി പിള്ളേര് വിളിക്കുന്നത്.
ജെന്‍ ആല്ഫയ്ക്കിടയിൽ ഏറെ കോമണായ ഈ വാക്ക് ടിക്ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സ്കൂളുകളിലുമെല്ലാം ട്രെൻഡിങ്ങാണ്.
വിവർത്തനത്തിൽ അർത്ഥം നഷ്ടപ്പെടുമ്പോഴും ഭാഷ ഓൺലൈനിൽ എങ്ങനെ വികസിച്ചുകൊണ്ടിരിക്കുന്നു എന്നത് ഈ തിരഞ്ഞെടുപ്പ് പ്രതിഫലിപ്പിക്കുന്നുവെന്ന് ഡിക്ഷണറി ഡോക് കോം പറയുന്നു.
അർത്ഥമെന്തായാലും ജെൻസികൾക്കിടയിൽ ട്രെൻഡ്; ഈ വർഷത്തെ വാക്കായി 67



