ഇന്ത്യയുടെ ദേശീയ പക്ഷി മയിൽ ആണെന്ന് എല്ലാവർക്കും അറിയാം. അതിന്റെ ഭംഗിയും നിറപ്പകിട്ടും നമ്മുടെ സംസ്കാരത്തിന്റെ അഭിമാനചിഹ്നമായി മാറിയിട്ടുണ്ട്. എന്നാൽ അയൽരാജ്യമായ പാകിസ്ഥാന്റെ ദേശീയ പക്ഷി ഏതാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ രാജ്യവും അവരുടെ പ്രകൃതി, പാരമ്പര്യം, സംസ്കാരം എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു പക്ഷിയെ ദേശീയ ചിഹ്നമായി തെരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യയ്ക്ക് മയിൽ എങ്കിൽ, പാകിസ്ഥാന്റെ അഭിമാന പക്ഷി Chukar Partridge (തിത്തിരി പക്ഷി) ആണ്. പാകിസ്ഥാനിലെ പ്രാദേശിക ഭാഷകളിൽ ഇത് ‘ചക്കോർ’ (Chakor) എന്നറിയപ്പെടുന്നു. ഈ പക്ഷിയുടെ പ്രത്യേകതകളും അതിനെ ദേശീയ പക്ഷിയായി തെരഞ്ഞെടുത്തതിന്റെ പിന്നിലെ കാരണങ്ങളും അറിയാം.

ചാരനിറത്തിലുള്ള ശരീരവും കണ്ണിന് ചുറ്റും കഴുത്തിലൂടെയും കടന്നുപോകുന്ന കറുത്ത വരയുമാണ് ഇതിന്റെ പ്രധാന അടയാളം. ചുവന്ന കാലുകളും ചുവന്ന ചുണ്ടും ഇതിനെ കൂടുതൽ മനോഹരമാക്കുന്നു. ഉദാത്തമായ പ്രണയത്തിന്റെയും ചന്ദ്രനോടുള്ള അഗാധമായ ഇഷ്ടത്തിന്റെയും പ്രതീകമായാണ് പല ഏഷ്യൻ സംസ്കാരങ്ങളിലും ഈ പക്ഷിയെ കണക്കാക്കുന്നത്.