ഏപ്രിൽ 29-ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് വെറും 30 ദിവസം മാത്രം ശേഷിക്കെ പശ്ചിമ ബംഗാളിൽ അനിശ്ചിതത്വം. മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ നേരിടുന്ന ഭവാനിപൂർ നിയോജക മണ്ഡലത്തിൽ സപ്ലിമെന്ററി വോട്ടർ പട്ടിക കാണാതായത് സംബന്ധിച്ചാണ് ആശങ്ക ഉയരുന്നത്.
പശ്ചിമബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസറുടെ കണക്കനുസരിച്ച്, സംസ്ഥാനത്തുടനീളം ഏകദേശം 60 ലക്ഷം വോട്ടർമാർ ‘അന്തിമ തീരുമാനത്തിനായി മാറ്റിവെച്ച’ വിഭാഗത്തിലാണ്. ഇതിൽ 29 ലക്ഷം വോട്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അനുബന്ധ എസ്.ഐ.എ പട്ടിക ഇതുവരെ പുറത്തിറക്കിയിട്ടുണ്ട് എന്നാൽ പട്ടിക പുറത്തിറങ്ങി 72 മണിക്കൂർ കഴിഞ്ഞിട്ടും ഭവാനിപൂർ ഉൾപ്പെടെയുള്ള പലയിടങ്ങളിലും ഇത് ലഭ്യമായിട്ടില്ല.



