ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള യോ​ഗം ഇ​ന്ന് ന​ട​ക്കും. രാ​ജ്യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യാ​ണ് ഇ​ന്ന് വൈ​കു​ന്നേ​രം യോ​ഗം ചേ​രു​ന്ന​ത്.

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​കും യോ​ഗം ചേ​രു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ യോ​ഗം വി​ല​യി​രു​ത്തും. ഊ​ർ​ജ പ്ര​തി​സ​ന്ധി​യി​ല​ട​ക്കം സം​സ്ഥാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട. മു​ൻ​ക​രു​ത​ലാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മോ എ​ന്ന കാ​ര്യ​ത്തി​ലും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.

ഇ​ന്ധ​ന ല​ഭ്യ​ത, വ​ളം ല​ഭ്യ​ത, അ​വ​ശ്യ വ​സ്തു വി​ത​ര​ണം, ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്ക​ൽ, വി​ല​ക്ക​യ​റ്റ നി​രീ​ക്ഷ​ണം എ​ന്നീ കാ​ര്യ​ങ്ങ​ളി​ലും വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ക്കും. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​തൃ​ക പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.