തൃ​​​ശൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ കാ​​​ൽ​​​മു​​​ട്ടു​​​വേ​​​ദ​​​ന​​​യ്ക്കു ചി​​​കി​​​ത്സി​​​ക്കാ​​​നെ​​​ത്തി​​​യ യു​​​വാ​​​വി​​​ന്‍റെ കൃ​​​ഷ്ണ​​​മ​​​ണി​​​ക​​​ൾ രോ​​​ഗി​​​യെ​​​യും ബ​​​ന്ധു​​​ക്ക​​​ളെ​​​യും അ​​​റി​​​യി​​​ക്കാ​​​തെ നീ​​​ക്കം​​​ചെ​​​യ്തെ​​​ന്നു പ​​​രാ​​​തി.

തൃ​​​ക്കൂ​​​ർ സ്വ​​​ദേ​​​ശി മു​​​ള​​​ങ്കാ​​​ട്ടു​​​പ​​​റ​​​ന്പി​​​ൽ സ​​​നൂ​​​പ് (38), അ​​​മ്മ വ​​​ത്സ​​​ല എ​​​ന്നി​​​വ​​​രാ​​​ണ് പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ച്ച​​​ത്. എ​​​ന്തി​​​നാ​​​ണ് എ​​​ന്‍റെ ക​​​ണ്ണു​​​ക​​​ള്‍ എ​​​ടു​​​ത്ത​​​തെ​​​ന്നു സ​​​നൂ​​​പ് ഹൃ​​​ദ​​​യം​​​പൊ​​​ട്ടി ചോ​​​ദി​​​ക്കു​​​ന്നു. മു​​​ട്ടു​​​വേ​​​ദ​​​ന​​​യ്ക്കു​​​ള്ള ചി​​​കി​​​ത്സ​​​യ്ക്കി​​​ടെ എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നു സ​​​നൂ​​​പി​​​നും കു​​​ടും​​​ബ​​​ത്തി​​​നും ഇ​​​നി​​​യും മ​​​ന​​​സി​​​ലാ​​​യി​​​ട്ടി​​​ല്ല.

2023 ലാ​​​യി​​​രു​​​ന്നു സ​​​നൂ​​​പി​​​നു ശ​​​സ്ത്ര​​​ക്രി​​​യ. നേ​​​ര​​​ത്തേ ചി​​​കി​​​ത്സി​​​ച്ച തൃ​​​ശൂ​​​ർ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ. ​​​പ്ര​​​വീ​​​ണി​​​നെ​​​തി​​​രേ​​​യും കു​​​ടും​​​ബം കൈ​​​ക്കൂ​​​ലി ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചു. ടൈ​​​ൽ​​​സ് പ​​​ണി​​​ക്കാ​​​ര​​​നാ​​​യ സ​​​നൂ​​​പി​​​നു ജോ​​​ലി​​​ക്കി​​​ടെ കാ​​​ൽ​​​മു​​​ട്ടു​​​വേ​​​ദ​​​ന പ​​​തി​​​വാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ചി​​​കി​​​ത്സ തേ​​​ടി​​​യ​​​ത്. അ​​​ച്ഛ​​​നെ​​​യും​​കൂ​​​ട്ടി ബൈ​​​ക്ക് ഓ​​​ടി​​​ച്ചാ​​​ണ് താ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നു സ​​​നൂ​​​പ് പ​​​റ​​​ഞ്ഞു. ഡ്രി​​​പ്പ് ഇ​​​ടാ​​​നാ​​​യി കൈ​​​യി​​​ൽ ക്യാ​​​നു​​​ല ഇ​​​ട്ട​​​തോ​​​ടെ കൈ​​​ക​​​ളി​​​ൽ നീ​​​രും ത​​​ടി​​​പ്പും വേ​​​ദ​​​ന​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തു ന​​​ഴ്സു​​​മാ​​​രെ അ​​​റി​​​യി​​​ച്ചി​​​ട്ടും തി​​​രി​​​ഞ്ഞു​​​നോ​​​ക്കി​​​യി​​​ല്ല. കൈ​​​യി​​​ൽ അ​​​ണു​​​ബാ​​​ധ​​​യും പ​​​ഴു​​​പ്പും മൂ​​​ർ​​​ച്ഛി​​​ച്ച്, ഓ​​​ർ​​​മ മ​​​ങ്ങി, മൂ​​​ക്കി​​​ൽ​​​നി​​​ന്നും വാ​​​യി​​​ൽ​​​നി​​​ന്നും ര​​​ക്തം വ​​​ന്ന​​​തോ​​​ടെ ഐ​​​സി​​​യു​​​വി​​​ലേ​​​ക്കു മാ​​​റ്റി. ഉ​​​ട​​​നെ ഓ​​​പ്പ​​​റേ​​​ഷ​​​ൻ വേ​​​ണ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച്, അ​​​ക്ഷ​​​രാ​​​ഭ്യാ​​​സ​​​മി​​​ല്ലാ​​​ത്ത അ​​​മ്മ​​​യി​​​ൽ​​നി​​​ന്നു സ​​​മ്മ​​​ത​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പി​​​ട്ടു​​​വാ​​​ങ്ങി. കൃ​​​ഷ്ണ​​​മ​​​ണി​​​ക​​​ൾ നീ​​​ക്കം​​​ചെ​​​യ്യു​​​ന്ന കാ​​​ര്യം ആ​​​രെ​​​യും അ​​​റി​​​യി​​​ച്ചി​​​ല്ല. ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ ശേ​​​ഷ​​​മാ​​​ണു ഫം​​​ഗ​​​സ് ബാ​​​ധി​​​ച്ച​​​തു കൊ​​​ണ്ട് കൃ​​​ഷ്ണ​​​മ​​​ണി​​​ക​​​ൾ നീ​​​ക്കം​​​ചെ​​​യ്ത കാ​​​ര്യം ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ച​​​ത്.

ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം ക​​​ണ്ണി​​​ന്‍റ കെ​​​ട്ട് അ​​​ഴി​​​ച്ച​​​പ്പോ​​​ഴാ​​​ണ് കു​​​ടും​​​ബ​​​വും സ​​​നൂ​​​പും ഇ​​​ക്കാ​​​ര്യം അ​​​റി​​​യു​​​ന്ന​​​തു​​​ത​​​ന്നെ. ഒ​​​രാ​​​ഴ്ച ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ള്‍ നി​​​ര്‍​ബ​​​ന്ധി​​​ത ഡി​​​സ്ചാ​​​ര്‍​ജ് ന​​​ല്‍​കി ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ല്‍, അ​​​പ്പോ​​​ഴും സ്വ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു​​​കൊ​​​ണ്ടു​​​ള്ള ഡി​​​സ്ചാ​​​ര്‍​ജ് എ​​​ന്ന ക​​​ള്ള​​​രേ​​​ഖ​​​യാ​​​ണ് ഒ​​​പ്പം കൊ​​​ടു​​​ത്ത​​​യ​​​ച്ച​​​ത്. തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ചി​​​കി​​​ത്സ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളെ​​​ല്ലാം ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ വി​​​ട്ടു​​​ന​​​ല്‍​കി​​​യി​​​രു​​​ന്നി​​​ല്ല. പി​​​ന്നീ​​​ട് വി​​​വ​​​രാ​​​വ​​​കാ​​​ശ​​​പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യാ​​​ണ് അ​​​തു നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും വാ​​​ർ​​​ഡ് മെംബപ​​​റു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ പോ​​​ലീ​​​സി​​​നും പ​​​രാ​​​തി​​​ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല. സ​​​നൂ​​​പി​​​ന്‍റെ ചി​​​കി​​​ത്സ​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​വ​​​ർ സ്ഥ​​​ലം​​​മാ​​​റി പോ​​​യ​​​തു​​​കൊ​​​ണ്ട് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​​ടെ മ​​​റു​​​പ​​​ടി.

കാ​​​ൽ​​​മു​​​ട്ടു​​​വേ​​​ദ​​​ന ചി​​​കി​​​ത്സ​​​യ്ക്കി​​​ടെ ഇ​​​ൻ​​​ജ​​​ക്‌​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​തി​​​ൽ ഉ​​​ണ്ടാ​​​യ പി​​​ഴ​​​വാ​​​ണു ക​​​ണ്ണു​​​ക​​​ളെ ബാ​​​ധി​​​ച്ച​​​തെ​​​ന്നു സ​​​നൂ​​​പ് പ​​​റ​​​യു​​​ന്നു. സ​​​നൂ​​​പി​​​ന്‍റെ വ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ച്ഛ​​​നും അ​​​മ്മ​​​യും ഭാ​​​ര്യ​​​യും മ​​​ക​​​നും അ​​​ട​​​ങ്ങു​​​ന്ന കു​​​ടും​​​ബം ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്. ഭാ​​​ര്യ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. അ​​​ച്ഛ​​​നാ​​​ണ് സ​​​നൂ​​​പി​​​നെ​​​യും മ​​​ക​​​നെ​​​യും പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​ത്. അ​​റു​​പ​​ത്തി​​നാ​​ലു​​കാ​​​രി​​​യാ​​​യ വ​​​ത്സ​​​ല വീ​​​ട്ടു​​​ജോ​​​ലി​​​ക്കു​​​പോ​​​യാ​​​ണ് കു​​​ടും​​​ബം ക​​​ഴി​​​യു​​​ന്ന​​​ത്. ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് തു​​​ട​​​ർ​​​ച്ച​​​യാ​​​യി വാ​​​ർ​​​ത്ത​​​ക​​​ൾ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് നീ​​​തി​​​ തേ​​​ടി മു​​​ന്നോ​​​ട്ടു​​​ വ​​​ന്ന​​​തെ​​​ന്നു സ​​​നൂ​​​പും അ​​​മ്മ​​​യും പ​​​റ​​​ഞ്ഞു.

►ഡോ​​​ക്ട​​​ർ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി; ആ​​​രോ​​​പ​​​ണം◄

തൃ​​​ശൂ​​​ർ: ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സ​​​നൂ​​​പി​​​നെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്ന ഡോ. ​​​പ്ര​​​വീ​​​ണ്‍ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യെ​​​ന്ന് അ​​​മ്മ വ​​​ത്സ​​​ല. സൗ​​​ജ​​​ന്യ​​​മാ​​​യി മ​​​രു​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡോ​​​ക്ട​​​റു​​​ടെ ഒ​​​പ്പു​​​ വേ​​​ണ​​​മാ​​​യി​​​രു​​​ന്നു. ഒ​​​പ്പി​​​ടേ​​​ണ്ട ഫ​​​യ​​​ലു​​​ക​​​ളു​​​മാ​​​യി ഡോ. ​​​പ്ര​​​വീ​​​ണി​​​ന്‍റെ മു​​​റി​​​യി​​​ലേ​​​ക്കു ക​​​യ​​​റി​​​ച്ചെ​​​ന്ന​​​പ്പോ​​​ൾ ഒ​​​രു സ്ത്രീ 200 ​​​രൂ​​​പ ഡോ​​​ക്ട​​​ർ​​​ക്കു കൊ​​​ടു​​​ക്കു​​​ന്ന​​​താ​​​ണു ക​​​ണ്ട​​​ത്. ഇ​​​തു ക​​​ണ്ടെ​​​ന്ന് അ​​​റി​​​ഞ്ഞ​​​തോ​​​ടെ ത​​​ന്‍റെ കൈ​​​യി​​​ലി​​​രു​​​ന്ന ഫ​​​യ​​​ലു​​​ക​​​ൾ വാ​​​ങ്ങി ഡോ​​​ക്ട​​​ർ വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞു.

അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​തെ മു​​​റി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചെ​​​ന്നു പ​​​റ​​​ഞ്ഞ് ന​​​ഴ്സു​​​മാ​​​രും ഡോ​​​ക്ട​​​റും ചേ​​​ർ​​​ന്നു ശാ​​​സി​​​ച്ചു. പ​​​ത്തു​​​മ​​​ണി​​​ക്കു​​​ള്ളി​​​ൽ ഫ​​​യ​​​ലി​​​ൽ ഒ​​​പ്പി​​​ട്ടു​​​ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ന​​​ഴ്സ് ഡോ​​​ക്ട​​​റു​​​ടെ ഒ​​​പ്പ് വാ​​​ങ്ങി​​​ത്ത​​​രിക​​​യാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, പ​​​ണം​​​ന​​​ൽ​​​കാ​​​തെ ഡോ​​​ക്ട​​​ർ ചി​​​കി​​​ത്സി​​​ക്കാ​​​ൻ വ​​​രി​​​ല്ലെ​​​ന്നു സ​​​മീ​​​പ​​​ത്തു​​​ള്ള രോ​​​ഗി​​​ക​​​ളും കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​രും പ​​​റ​​​ഞ്ഞു. മൂ​​​ന്നു​ ദി​​​വ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും മ​​​ക​​​നെ തി​​​രി​​​ഞ്ഞു​​​നോ​​​ക്കാ​​​തെ വ​​​ന്ന​​​പ്പോ​​​ൾ തൃ​​​ശൂ​​​ർ ടൗ​​​ണി​​​ലു​​​ള്ള ഡോ​​​ക്ട​​​റു​​​ടെ ക്ലി​​​നി​​​ക്കി​​​ലെ​​​ത്തി 1,500 രൂ​​​പ ന​​​ൽ​​​കി. നാ​​​ട്ടു​​​കാ​​​ർ മ​​​ക​​​നെ കാ​​​ണാ​​​ൻ വ​​​രു​​​ന്പോ​​​ൾ ചാ​​​യ​​​യ്ക്കാ​​​യി തങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കി​​​യ പ​​​ത്തും അ​​​ന്പ​​​തും നു​​​ള്ളി​​​പ്പെ​​​റു​​​ക്കി​​​യാ​​​ണ് ഡോ​​​ക്ട​​​ർ​​​ക്കു കൊ​​​ടു​​​ത്ത​​​ത്. പ​​​ണം കൊ​​​ടു​​​ത്തു പി​​​റ്റേ​​​ദി​​​വ​​​സ​​​മാ​​​ണ് ഡോ​​​ക്ട​​​ർ മ​​​ക​​​നെ നോ​​​ക്കാ​​​ൻ വ​​​ന്ന​​​തെ​​​ന്നും വ​​​ത്സ​​​ല ആ​​​രോ​​​പി​​​ച്ചു.

►റി​പ്പോ​ർ​ട്ട് തേ​ടും: മ​ന്ത്രി കെ. ​രാ​ജ​ൻ◄

തൃ​​​ശൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വി​​​ൽ യു​​​വാ​​​വി​​​ന്‍റെ കാ​​​ഴ്ച ന​​​ഷ്ട​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടു​​​മെ​​​ന്നു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ. വി​​​ഷ​​​യം ഉ​​​ട​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ടു​​​ത്തും. യു​​​വാ​​​വി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വ് അ​​​ന്വേ​​​ഷി​​​ക്കും: മെ​​​ഡി. കോ​​​ള​​​ജ് സൂ​​​പ്ര​​​ണ്ട്

തൃ​​​ശൂ​​​ർ: യു​​​വാ​​​വി​​​ന്‍റെ കൃ​​​ഷ്ണ​​​മ​​​ണി​​​ക​​​ൾ നീ​​​ക്കം​​​ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നു മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സൂ​​​പ്ര​​​ണ്ട് ഇ​​​ൻ ചാ​​​ർ​​​ജ് ഡോ. ​​​രാ​​​ധി​​​ക അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ണ്‍​ട്രോ​​​ളിം​​​ഗ് അ​​​ഥോ​​​റി​​​റ്റി​​​യാ​​​യ ഡി​​​എം​​​ഇ​​​യോ​​​ട് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രാ​​​ഞ്ഞു.ഓ​​​പ്പ​​​റേ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച മെ​​​ഡി​​​ക്ക​​​ൽ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും സൂ​​​പ്ര​​​ണ്ട് അ​​​റി​​​യി​​​ച്ചു.