വിമെന്‍ ഇന്‍ സിനിമാ കലക്ടീവിനോടൊപ്പമുള്ള ( ഡബ്ല്യൂ.സി.സി) യാത്ര അവസാനിപ്പിക്കുകയാണെന്ന്​ സംവിധായിക വിധു വിന്‍സന്റ്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ഡബ്ല്യൂ.സി.സി വിടുന്നത്. വിമെന്‍ ഇന്‍ കലക്​ടീവിന്റെ തുടക്കകാലം മുതല്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന വിധു ​വിന്‍സന്റ് ഫേസ്​ബുക്ക്​​ പോസ്​റ്റിലൂടെയാണ്​ വിവരം​ അറിയിച്ചത്​.

ഡബ്ല്യൂ.സി.സിയുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതണം. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്​ടിക്കാനും WCCക്ക് കരുത്തുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും വിധു വിന്‍സന്റ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. പലപ്പോഴും WCC യുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ.

സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടര്‍ന്നും നടത്തുന്ന യോജിപ്പിന്‍്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്‍്റെ കരുത്ത് WCCക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.