മഹാരാഷ്ട്രയിലെ നാഗ്പുരില്‍ വാട്ടർ ടാങ്ക് തകർന്നുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. നാഗ്പുരിലെ ബുട്ടിബോറിയിലുള്ള സോളാർ പാനല്‍ നിർമാണശാലയിലാണ് അപകടമുണ്ടായത്. അവാഡ കമ്ബനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തൊഴിലാളികള്‍ വാട്ടർ ടാങ്കിന്റെ സമീപം ജോലിയില്‍ ഏർപ്പെട്ടിരുന്ന സമയത്താണ് ടാങ്ക് തകർന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

പാനൽ നിർമ്മാണ ഫാക്ടറിയിൽ രാവിലെ 9.30 ഓടെയാണ് അപകടം. ആവാദ ഇലക്ട്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ തറനിരപ്പിൽ നിന്ന് പ്രത്യേകം കെട്ടിഉയർത്തിയ ടാങ്കാണ് തകർന്നത്.

ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള 200 ഓളം തൊഴിലാളികൾ താമസിക്കുന്ന കമ്പനിയുടെ ലേബർ ക്യാമ്പിലെ ടാങ്കാണ് തകർന്നത്. തൊഴിലാളികൾക്ക് കുളിക്കുന്നതിനായി കരാറുകാർ 12 അടി നീളമുള്ള വലിയ ടാങ്ക് സ്ഥാപിച്ചിരുന്നു.

തൊഴിലാളികൾ ടാങ്കിനടിയിൽ കുളിക്കുന്നതിനിടെ അത് തകർന്നു. മേൽക്കൂര ഉൾപ്പെടെ തകർന്നുവീണ് തൊഴിലാളികളുടെ മേൽ വീണു. ടാങ്ക് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണം കാരണം എന്ന് പറയുന്നു.