ആറ്റിങ്ങൽ: അഞ്ചുതെങ്ങ് മീരാൻകടവിൽ കടന്നൽ കുത്തേറ്റ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിന് അടിഭാഗത്തായി ഉണ്ടായിരുന്ന വലിയ കടന്നൽ കൂട് ഇളകി കടന്നലുകൾ വാഹന യാത്രികർ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ നിരവധി പേർക്കകുത്തേറ്റു. ഒരാൾക്കു തലയ്ക്കു ഗുരുതര പരുക്ക് പറ്റി. പതിനഞ്ചോളം കുത്തു കിട്ടിയയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെയുള്ളവർക്കു കുത്തേറ്റിട്ടുണ്ട്.



