കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ തോൽവിയിൽ പ്രതികരിച്ച് കെ.ബി.ഗണേഷ് കുമാർ. ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചെന്നും ഇത് ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പങ്കുവെച്ചാണ് ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചത്.
ഡീലിന്റെ ഭാഗമായാണ് ട്വന്റി-20 പത്തനാപുരത്ത് മത്സരിച്ചതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും ഇതേ ഡീല്‍ നടന്നു. ബിജെപി ജയിച്ച മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയത് എല്‍ഡിഎഫാണ്. വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് മൂന്ന് മണ്ഡലങ്ങളിൽ ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞത്.
മൂന്ന് സ്ഥലത്തും യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ആ സ്ഥലങ്ങളില്‍ കഴിഞ്ഞ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ലഭിച്ചില്ലെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 2016 ല്‍ ബിജെപിക്ക് പത്തനാപുരത്ത് 11,700 വോട്ടും 2021 ലെ തെരഞ്ഞെടുപ്പിൽ 12,398 വോട്ടും ലഭിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 23,000 ഓളം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 7,031 വോട്ട് മാത്രമാണ് എൻഡിഎയ്ക്ക് ലഭിച്ചത്. ഇതെല്ലാം ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.



