മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. നി​ല​മ്പൂ​ര്‍ വീ​ട്ടി​ച്ചാ​ല്‍ സ്വ​ദേ​ശി ല​സി​ന്‍ സ​ബാ​ദി​നെ ആ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​യി​രു​ന്നു പോ​ളിം​ഗ് സ്റ്റേ​ഷ​നു​ള്ളി​ലെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത്. മ​ല​പ്പു​റം സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് ആ​ണ് ല​സി​ന്‍ സ​ബാ​ദി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ കു​റു​മ്പ​ല​ങ്കോ​ട് ജി​യു​പി സ്‌​കൂ​ളി​ലെ 129-ാം ന​മ്പ​ര്‍ ബു​ത്തി​ലാ​യി​രു​ന്നു നി​യ​മ​ലം​ഘ​നം.

ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് ന​ട​പ​ടി. സൈ​ബ​ര്‍ ക്രൈം ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു.​കെ. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ നി​ല​മ്പൂ​രി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യി​ൽ നി​ന്ന് ഫോ​ണും പി​ടി​ച്ചെ​ടു​ത്തു.