തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്നു. പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ക​യാ​ണ്. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​നു​ക​ളി​ലെ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങി.

അ​രൂ​രി​ൽ ഷാ​നി​മോ​ൾ ഉ​സ്‌​മാ​നും തൃ​ക്കാ​ക്ക​ര​യി​ൽ ഉ​മ തോ​മ​സും ലീ​ഡ് ചെ​യ്യു​ന്നു. തൃത്താലയിൽ വി.ടി. ബൽറാം 204 വോട്ടുകൾക്ക് മുന്നിലാണ്. പൂഞ്ഞാറിൽ സജി ജോസഫ് മുന്നേറ്റം നടത്തുകയാണ്.

പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് തു​ട​ക്കം മു​ത​ല്‍ ലീ‍‍​ഡ് ചെ​യ്യു​ന്ന​ത്. പാ​ല​ക്കാ​ട് ശോ​ഭ സു​രേ​ന്ദ്ര​നാ​ണ് ആ​ദ്യ ലീ​ഡ്. മ​ഞ്ചേ​ശ്വ​ര​ത്തും എ​ന്‍​ഡി​എ​യാ​ണ് മു​ന്നി​ല്‍. നേ​മ​ത്ത് ശി​വ​ൻ​കു​ട്ടി​യാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. തൃ​ശൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി രാ​ജ​ൻ പ​ല്ല​നാ​ണ് മു​ന്നി​ൽ.

തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ സി.​പി. ജോ​ണാ​ണ് ലീ​ഡി​ല്‍ നി​ല്‍​ക്കു​ന്ന​ത്. അ​ങ്ക​മാ​ലി​യി​ൽ റോ​ജി എം. ​ജോ​ണി​നാ​ണ് ലീ​ഡ്. അ​തേ​സ​മ​യം, ക​ള​മ​ശ്ശേ​രി​യി​ലെ മൂ​ന്നാം ന​മ്പ​ർ മു​റി സ്ട്രോം​ഗ് റൂം ​തു​റ​ന്നി​ല്ല. പൂ​ട്ട് ത​ക​ർ​ത്തേ​ക്കും.